ശംഖ്​ ഊതി ജയ്​ ശ്രീറാം വിളിക്കുക,ഒപ്പം പുകയും; കോവിഡ് പ്രതിരോധിക്കാന്‍ പുതിയ മാര്‍ഗവുമായി ബിജെപി നേതാവ്

single-img
19 May 2021

കോവിഡ് വൈറസിനെ തുരത്താനുള്ള പുതിയ മാര്‍ഗ്ഗവുമായി യുപിയിൽ നിന്നും പുതിയ മാർഗവുമായി ഒരു ബിജെപി നേതാവ് രംഗത്ത് എത്തിയിരിക്കുന്നു. യുപിയിലെ മീററ്റില്‍ ശംഖ്​ ഊതി “ജയ്​ ശ്രീറാം” വിളികളോടെ, യാഗത്തിന്​ ഉപയോഗിക്കുന്ന മിശ്രിതം കത്തിച്ചാണ് ഇവിടെ നേതാക്കള്‍ തെരുവിലൂടെ നടന്നത്.

ഈ രീതിയിൽ നടന്ന കൊറോണ പ്രതിരോധത്തിന് നേതൃത്വം നല്‍കിയത് പ്രദേശത്തെ ബിജെപി നേതാവായ ഗോപാല്‍ ശര്‍മയാണ്​. യാഗത്തിലെ പ്രത്യേക മിശ്രിതം കത്തിക്കുമ്പോഴുണ്ടാകുന്ന പുക മൂലം അന്തരീക്ഷം ശുദ്ധമാക്കുമെന്നും ആ പുക വൈറസിനെ നശിപ്പിക്കുമെന്നും ചടങ്ങിനിടെ നേതാവ് അവകാശപ്പെട്ടു.

“ഹൈന്ദവ വിശ്വാസ വിധി പ്രകാരം യാഗം നടത്തുമ്പോൾ​ ഉപയോഗിക്കുന്ന സാധനങ്ങള്‍, ഉണങ്ങിയ ചാണകം, പശുവിന്‍ നെയ്യ്​, മാവിന്‍ തടി, കര്‍പ്പൂരം എന്നിവ ചേര്‍ത്ത മിശ്രിതമാണ് ഞങ്ങൾ​ കത്തിക്കുന്നത്​. ഇതിന്റെ പുക ​ അന്തരീക്ഷത്തെ ശുദ്ധീകരിക്കുകയും ഓക്​സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും അപകടകാരിയായ വൈറസിനെ നശിപ്പിക്കുകയും ചെയ്യും” ഗോപാല്‍ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.