ഇസ്രയേല്‍ സൈന്യത്തിനായി ആയുധം നിര്‍മ്മിക്കുന്ന ഫാക്ടറി ബ്രിട്ടനില്‍; പിടിച്ചെടുത്ത് പാലസ്തീന്‍ അനുകൂല സംഘടന

single-img
19 May 2021

ഇസ്രായേൽ സൈന്യം ഉപയോഗിക്കുന്ന ആയുധങ്ങളും ഡ്രോണുകളും കൂടുതലായി നിര്‍മിക്കുന്ന ഫാക്ടറി പിടിച്ചെടുത്ത് ബ്രിട്ടനിലെ ‘പാലസ്തീന്‍ ആക്ഷന്‍’ എന്ന സംഘടന. ബ്രിട്ടനിലെ ലെസ്റ്ററിലെ മെറിഡിയന്‍ ബിസിനസ് പാര്‍ക്കിൽ പ്രവർത്തിക്കുന്ന എല്‍ബിത് സിസ്റ്റംസ് എന്ന ഫാക്ടറിയാണ്ഇന്ന് പുലര്‍ച്ചെ സംഘടനയുടെ പ്രവർത്തകർ പിടിച്ചെടുത്തത്. ഇസ്രായേലിലുള്ള ഹൈഫയാണ് ഈ സൈനിക ഇലക്ട്രോണിക്സ് കമ്പനിയുടെ ആസ്ഥാനം.

നിലവിൽ അമേരിക്ക, ഓസ്ട്രേലിയ ഉൾപ്പെടെ നിരവധി രാജ്യങ്ങളില്‍ ഇവര്‍ക്ക് ആയുധ നിർമ്മാണ ഫാക്ടറികളുണ്ട്. സൈന്യത്തിനായി ആയുധം നിർമ്മിക്കുന്ന എല്‍ബിത്തിന്റെ ബ്രിട്ടനിലെ ഫാക്ടറി അടച്ചുപൂട്ടണം എന്നാവശ്യപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പാലസ്തീന്‍ ആക്ഷന്‍. ഇപ്പോൾ തങ്ങൾക്ക് ഫാക്ടറിയുടെ പ്രവര്‍ത്തനം പൂർണ്ണമായി സ്തംഭിപ്പിക്കാന്‍ കഴിഞ്ഞുവെന്നുംഇനി കമ്പനി അടച്ചുപൂട്ടുംവരെ സമരങ്ങളില്‍ നിന്ന് പിന്മാറില്ലെന്നും സംഘടനാ പത്രക്കുറിപ്പില്‍ അറിയിച്ചു.