പ്രതിപക്ഷ നേതൃസ്ഥാനത്തിനായി കോണ്‍ഗ്രസ് ഗ്രൂപ്പുകളില്‍ തിരക്കിട്ട നീക്കം ; എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ച ഇന്ന് സംഘടിപ്പിക്കും

single-img
18 May 2021
Ramesh Chennithala

കേരളത്തില്‍ പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിനുള്ള നിയമസഭാ കക്ഷി യോഗം ചൊവ്വാഴ്ച ചേരാനിരിക്കെ കോണ്‍ഗ്രസ് ഗ്രൂപ്പ് ക്യാമ്പുകളില്‍ തിരക്കിട്ട നീക്കം. രമേശ് ചെന്നിത്തല തുടരുമോ വി ഡി സതീശനെ മാറ്റി പ്രതിഷ്ഠിക്കുമോയെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.


എംഎല്‍എമാരുടെ നിലപാട് അറിയുന്നതിന് ഹൈക്കമാന്‍ഡ് നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വി വൈത്തിലിംഗവും എത്തുമെന്നാണ് സൂചന. ചൊവ്വാഴ്ച രാവിലെ 11ന് കെപിസിസി ആസ്ഥാനത്താണ് എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ച. എംഎല്‍എമാരെ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ ഒറ്റയ്ക്ക് കാണാനാണ് സാധ്യത. എംഎല്‍എമാരുടെ മനസ്സിലിരിപ്പ് എന്തായാലും തീരുമാനം ഹൈക്കമാന്‍ഡിന്റേതാകും. എ കെ ആന്റണി, കെ സി വേണുഗോപാല്‍ എന്നിവരുടെ നിര്‍ദേശത്തിനായിരിക്കും മുന്‍തൂക്കം. ഇതെല്ലാം കണക്കിലെടുത്താല്‍ തീരുമാനം നീളാനാണ് സാധ്യത.