ലിവിങ് ടുഗദറിനെ ധാര്‍മ്മികമായും സാമൂഹികമായും അംഗീകരിക്കാനാവില്ല; നിരീക്ഷണവുമായി പഞ്ചാബ്- ഹരിയാന ഹൈക്കോടതി

single-img
18 May 2021

ലിവിങ് ടുഗദർ എന്ന ജീവിത രീതിയെ ധാര്‍മ്മികമായും സാമൂഹികമായും അംഗീകരിക്കാനാവില്ലെന്ന നിരീക്ഷണവുമായി പഞ്ചാബ്, ഹരിയാന ഹൈക്കോടതി. ബന്ധുക്കളില്‍ നിന്ന് ഭീഷണിയുള്ളതായി കാണിച്ചുകൊണ്ട് സംരക്ഷണം ആവശ്യപ്പെട്ട് ഒളിച്ചോടിയ ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് എച്ച്എസ് മദാന്റെയാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.

ഹർജി സമർപ്പിച്ച ഗുല്‍സ കുമാരി (19), ഗുര്‍വിന്ദര്‍ സിംഗ് (22) എന്നിവര്‍ നിലവിൽ തങ്ങള്‍ ഒരുമിച്ച് താമസിക്കുന്നതായും താമസിയാതെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നതായും വ്യക്തമാക്കിയിരുന്നു. പക്ഷെ ഈ ഹർജി സമര്‍പ്പിച്ചവര്‍ ഉദ്ദേശിക്കുന്നത് അവരുടെ ലിവ് ഇന്‍ റിലേഷനുള്ള അംഗീകാരമാണെന്നും അത് ധാര്‍മ്മികമായും സാമൂഹികമായും സ്വീകാര്യമല്ലെന്നും പറഞ്ഞ കോടതി യാതൊരു സംരക്ഷണ ഉത്തരവും പാസാക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് തള്ളുകയായിരുന്നു.