കെ കെ ശൈലജയെ ഒഴിവാക്കിയത് കമ്മ്യൂണിസമല്ല, പിണറായിസം: പി സി ജോര്‍ജ്

single-img
18 May 2021

സംസ്ഥാനത്തെ രണ്ടാം പിണറായി മന്ത്രിസഭയില്‍ നിന്നും കെ കെ ശൈലജയെ ഒഴിവാക്കിയതിലൂടെ കമ്മ്യൂണിസമല്ല പിണറായിസമാണ് നടപ്പിലാകുന്നതെന്ന് പി സി ജോര്‍ജ്. പുതിയ മന്ത്രിസഭ അധികാരത്തിലെത്തുന്നതിന് മുഖ്യ പങ്കുവഹിച്ചത് മന്ത്രി ശൈലജ വഹിച്ചിരുന്ന ആരോഗ്യ വകുപ്പും പകര്‍ച്ചവ്യാധികളുടെ നാളുകളില്‍ നടത്തിയ മികവുറ്റ പ്രവര്‍ത്തനങ്ങളായിരുന്നെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

2016-ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തി പിന്‍വാതിലിലൂടെ അധികാരത്തിലെത്തിയ ആളാണ് പിണറായി വിജയന്‍. കഴിഞ്ഞ ഇടത് സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും നിര്‍ണ്ണായകമായ പങ്കുവഹിച്ച ശൈലജ ടീച്ചറെ ഒഴിവാക്കിയതും ഇതേ ലക്ഷ്യത്തോട് കൂടിയാണ്. ഇതുവഴി കേരളത്തില്‍ കമ്മ്യൂണിസം അല്ലാ പിണറായിസമാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണെന്നും പി സി ജോര്‍ജ് പറഞ്ഞു.