വിപ്ലവപരമായ മാറ്റത്തിന് തുടക്കം കുറിച്ചു; കേരളത്തിനിത് ഗുണം ചെയ്യുമെന്ന് എംഎ ബേബി

single-img
18 May 2021

കെ.കെ.ശൈലജയെ ഒഴിവാക്കിയതിനോടുള്ള വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി എം.എ ബേബി രംഗത്ത്. കെ കെ ശൈലജയെപ്പോലെ പ്രാഗത്ഭ്യമുള്ളയാള്‍ ആരോഗ്യ മന്ത്രിയാകുമെന്ന് എം എ ബേബി പ്രതികരിച്ചു. ബോധപൂര്‍വ്വം വിപ്ലവകരമായ മാറ്റം വരുത്തുകയാണ് സിപിഎം. കേരളരാഷ്ട്രീയത്തിന് ഇത് ഗുണകരമാകും. സിപിഎം നല്‍കുന്ന സന്ദേശം സമൂഹം സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ കെ കെ ശൈലജ ഉണ്ടാകില്ലെന്ന നിര്‍ണ്ണായക തീരുമാനം വന്നത്. എല്ലാം പുതുമുഖങ്ങള്‍ എന്നത് പാര്‍ട്ടി തീരുമാനം ആണെന്നും കെ കെ ശൈലജക്ക് വേണ്ടി മാത്രം അത്തരത്തില്‍ ഇളവ് നല്‍കേണ്ടതില്ലെന്നും സിപിഎം തീരുമാനിക്കുകയായിരുന്നു. 12 സിപിഎം മന്ത്രിമാരില്‍ പിണറായി വിജയന്‍ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങളാണ്.

അതേ സമയം കെക ശൈലയജെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇടത് സഹയാത്രികരടക്കം തീരുമാനത്തിനെതിരെ വിമര്‍ശനവുമായി വന്നു.