കെകെ ശൈലജയെ മാറ്റി നിര്‍ത്തിയത് ദേശീയ തലത്തിൽ തന്നെ വലിയ ചര്‍ച്ച; എതിര്‍പ്പുമായി സിപിഎം കേന്ദ്ര നേതൃത്വവും

single-img
18 May 2021

കേരളത്തിലെ രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്ന് കെകെ ശൈലജയെ ഒഴിവാക്കിയ നടപടിയിൽ സിപിഎം കേന്ദ്ര നേതാക്കൾക്ക് എതിര്‍പ്പ്. ഈ വിഷയം ദേശീയ തലത്തിൽ തന്നെ വലിയ ചര്‍ച്ചയായിരിക്കെയാണ് സിപിഎം നേതൃത്വത്തിനിടക്കുള്ള അതൃപ്തിയുടെ വാർത്തകളും പുറത്തുവരുന്നത്.

പുതിയ മന്ത്രി സഭയിലെ പിണറായി വിജയൻ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങൾ എന്ന തീരുമാനത്തോട് കേരളത്തിൽ നിന്നുള്ള പിബി അംഗങ്ങളെല്ലാം അനുകൂല നിലപാട് എടുത്തപ്പോൾ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പടെയുള്ളവർ തീരുമാനത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. കേരളത്തിലെ പാർട്ടി നേതൃത്വം എടുത്ത തീരുമാനത്തിൽ പങ്കില്ലെന്ന വ്യക്തമായ സൂചനയാണ് യെച്ചൂരിയുടെ പ്രതികരണത്തിലുള്ളത്.സമാനമായ അഭിപ്രായം വൃന്ദാകാരാട്ടും രേഖപ്പെടുത്തിയിരുന്നു.