മോദി ഇപ്പോൾ ഒരു ലോകനേതാവായിരിക്കുന്നു; ഇനി ഇന്ത്യയിലെ ജനങ്ങൾക്ക് നരകത്തിലേക്ക് പോകാം: യശ്വന്ത് സിൻഹ

single-img
17 May 2021

കേന്ദ്രസർക്കാർ സ്വീകരിച്ച വാക്സിൻ നയതത്തെ രൂക്ഷമായി വിമർശിച്ച് തൃണമൂൽ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ . ഐക്യരാഷ്ട്രസഭയിൽ ഇന്ത്യൻ പ്രതിനിധി നാഗരാജ് നായിഡു സംസാരിച്ച വീഡിയോ ട്വീറ്റ് ചെയ്ത വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു യശ്വന്ത് സിൻഹയുടെ ഈ വിമർശനം.

‘ഇതിൽ കാണുന്ന 10 സെക്കന്റ് വീഡിയോയിലൂടെ മോദി എന്താണെന്ന് മനസ്സിലാകും. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി പറയുന്നത് നിങ്ങൾ കേള്‍ക്കൂ. സ്വന്തം ജനങ്ങള്‍ക്ക് നല്‍കിയതിനെക്കാള്‍ കൂടുതല്‍ വാക്‌സിനാണ് ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചതെന്നാണ് ഇന്ത്യന്‍ പ്രതിനിധി തന്നെ ഇവിടെ പറയുന്നത്.

നരേന്ദ്രമോദി ഇപ്പോൾ ഒരു ലോകനേതാവായിരിക്കുന്നു. ഇന്ത്യയിലെ ജനങ്ങൾക്ക് നരകത്തിലേക്ക് പോകാം’ യശ്വന്ത് സിൻഹ ട്വീറ്റ് ചെയ്തു.കഴിഞ്ഞ മാർച്ചിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ യു.എന്‍.ജി.എ ഇന്‍ഫോര്‍മല്‍ മീറ്റിംഗിനിടെയാണ് ഇന്ത്യൻ പ്രതിനിധി നാഗരാജ നായിഡുവിന്റെ പരാമർശം ഉണ്ടായത്.