ആവി പിടിക്കുന്നത് കോവിഡ് പ്രോട്ടോകോളിന്‍റെ ഭാഗമല്ല; ശ്വാസകോശത്തിന്​ കേടു വരുത്തുമെന്ന മുന്നറിയിപ്പുമായി തമിഴ്​നാട്​ ആരോഗ്യമന്ത്രി

single-img
17 May 2021

കോവിഡ് വൈറസില്‍ നിന്ന് രക്ഷ നേടാന്‍ ജനങ്ങൾ ഡോക്​ടറുടെ നിർദേശപ്രകാരമല്ലാതെ ആവി പിടിക്കരുതെന്ന മുന്നറിയിപ്പുമായി തമിഴ്​നാട്​ ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്‍. ആവി പിടിക്കുക വഴി ആവിയോ മർദമുള്ള വായുവോ ശ്വസിക്കുന്നത്​ ശ്വാസകോശത്തിന്​ കേടു വരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

തമിഴ്നാട്ടില്‍ വിവിധ സ്ഥലങ്ങളിലായി പൊതുയിടങ്ങളില്‍ ആവി പിടിക്കാനുള്ള സംവിധാനങ്ങളൊരുക്കിയതിന്‍റെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്.

റെയിൽവെ പൊലീസ് യാത്രക്കാര്‍ക്ക് ആവി പിടിക്കുന്നതിനായി സെൻ‌ട്രൽ‌ റെയിൽ‌വെ സ്റ്റേലക്ഷണങ്ങളില്ലാത്ത കോവിഡ്​ രോഗികളിൽ നിന്ന്​ മറ്റുള്ളവരിലേക്ക്​ രോഗം പടരാൻ ഇടയാക്കുമെന്നും അതിനാൽ പൊതുയിടങ്ങളിൽ ഒരിടത്തും ഇത്തരത്തിൽ നെബുലൈസറുകൾ സ്ഥാപിക്കരുതെന്നും​ മാ സുബ്രഹ്മണ്യന്‍ അഭ്യർഥിച്ചു.