തമിഴ്നാട്ടിൽ ഓക്സിജൻ കിട്ടാതെ ഒരു ഗർഭിണി ഉള്‍പ്പെടെ 6 പേർ മരിച്ചു

single-img
17 May 2021

തമിഴ്നാട്ടിൽവീണ്ടും കൊവിഡ് ബാധിതർ ഓക്സിജൻ കിട്ടാതെ മരണപ്പെട്ടു. മധുര രാജാജി സർക്കാർ ആശുപത്രിയിലാണ് ഇന്ന് ആറ് കൊവിഡ് രോ​ഗികളാണ് ഓക്സിജൻ കിട്ടാതെ മരിച്ചത്. ഇതിൽ ഒരു ഗർഭിണിയും ഉൾപ്പെടുന്നു.

അതേസമയം, ഇന്ന് മുതൽ റഷ്യന്‍ നിർമിത വാക്സിനായ സ്പുട്നിക് വി രാജ്യത്ത് നൽകിത്തുടങ്ങി.
ഹൈദരാബാദ് അപ്പോളോ ആശുപത്രിയിലാണ് ആദ്യ ഡോസുകൾ നല്‍കി തുടങ്ങിയത്. ഡോ റെഡ്ഡീസ് ലബോറട്ടറീസാണ് സ്പുട്നിക് വാക്സിന്‍ രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. തെലങ്കാനയില്‍ കൂടാത നാളെ ആന്ധ്ര പ്രദേശിലും സ്പുട്നിക് വാക്സിനേഷന്‍ ആരംഭിക്കുന്നുണ്ട്.