നരേന്ദ്രമോദിക്കെതിരായ പോസ്റ്റര്‍ പ്രതിഷേധം; സുപ്രീം കോടതിയില്‍ ഹര്‍ജി

single-img
17 May 2021

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് പോസ്റ്റര്‍ പതിപ്പിച്ചവരെ അറസ്റ്റ് ചെയ്ത ഡല്‍ഹി പൊലീസ് നടപടിക്കെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി. പ്രദീപ് കുമാര്‍ എന്ന ആളാണ് ഹര്‍ജി നല്‍കിയത്. വ്യക്തി സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണ് ഡല്‍ഹി പൊലീസിന്റെ നടപടി. എഫ്ഐആര്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

പ്രധാനമന്ത്രിയെ വിമര്‍ശിച്ച് നഗരത്തില്‍ പോസ്റ്റര്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹി പൊലീസ് 24 പേരെയാണ് അറസ്റ്റ് ചെയ്തത്. പൊതു മുതല്‍ നശിപ്പിച്ചതിന്റെ പേരിലാണ് ഇവര്‍ക്കെതിരേ കേസുകള്‍ ചുമത്തിയിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ വാക്സിന്‍ നയത്തെ എതിര്‍ത്താണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത്. ”മോദിജി ഞങ്ങളുടെ കുട്ടികള്‍ക്കുള്ള വാക്സിന്‍ എന്തിനാണ് വിദേശത്തേക്ക് അയച്ചത്”എന്നായിരുന്നു പോസ്റ്ററുകളില്‍ എഴുതിയിരുന്നത്.