കൊവിഡ് അതിജീവനം; തമിഴ്‌നാട്ടില്‍ എം.കെ.സ്റ്റാലിന് 50 ലക്ഷം കൈമാറി രജനികാന്ത്

single-img
17 May 2021

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം വലിയ പ്രതിസന്ധി തീര്‍ക്കുമ്പോള്‍ ജനപ്രിയ തീരുമാനങ്ങളുമായി മുന്നോട്ടുപോവുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. അദ്ദേഹത്തിന് പിന്തുണയുമായി ഒട്ടേറെ സിനിമാതാരങ്ങളും ഇപ്പോള്‍ രംഗത്തുണ്ട്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രജനികാന്ത് 50 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.സൂര്യയും കാര്‍ത്തിയും ചേര്‍ന്ന് ഒരു കോടി രൂപയാണ് ഇന്നലെ സംഭാവന നല്‍കിയത്.നടന്‍ അജിത്ത് 25 ലക്ഷം രൂപയാണ് കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തത്.

നടന്റെ മാനേജര്‍ സുരേഷ് ചന്ദ്രയാണ് ട്വിറ്ററിലൂടെ ഈ വിവരം പങ്കുവച്ചത്. രജനീകാന്തിന്റെ മകള്‍ സൗന്ദര്യയും ഭര്‍ത്താവ് വിശാഖനും ഒരു കോടി രൂപ ധനസഹായമായി നല്‍കി. പൊതുജനത്തിന് വലിയ ആശ്വാസം പകരുന്ന തീരുമാനങ്ങളെടുത്ത് ഇതിനോടകം മുന്നേറുകയാണ് സ്റ്റാലിനും.

അതേ സമയം കേരളത്തിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേരാണ് സംഭാവന നല്‍കുന്നത്. സംസ്ഥാനങ്ങളുടെ അതിജീവനത്തിന് സഹായമനോഭാവവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.