എല്ലാ ദിവസവും ഗോമൂത്രം കുടിക്കുന്നതിനാല്‍ എനിക്ക് കൊവിഡില്ല: പ്രജ്ഞ സിംഗ് ഠാക്കൂര്‍

single-img
17 May 2021

താന്‍ എല്ലാ ദിവസവും ഗോമൂത്രം കുടിക്കുന്നതു കൊണ്ടാണ് കൊറോണ വരാത്തതെന്ന് ബി ജെ പി എം പി പ്രജ്ഞ സിംഗ് ഠാക്കൂര്‍. ബി ജെ പി സംഘടിപ്പിച് ഒരു പരിപാടിക്കിടെയായിരുന്നു ഗോമൂത്രത്തിന് കൊവിഡ് മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധയെ ഭേദമാക്കാന്‍ സാധിക്കുമെന്നുമുള്ള പ്രജ്ഞയുടെ പ്രസ്താവന ഉണ്ടായത്.

‘ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു നാടന്‍ പശുവിന്റെ മൂത്രം എല്ലാ ദിവസവും കുടിക്കാന്‍ സാധിക്കുകയാണെങ്കില്‍ അത് നിങ്ങളെ ശ്വാസകോശ സംബന്ധമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കും. തുടക്കത്തില്‍ എനിക്ക് നല്ല വേദനയുണ്ടായിരുന്നു,എന്നാല്‍ ഞാന്‍ എല്ലാ ദിവസവും ഗോമൂത്രം കുടിക്കാന്‍ തുടങ്ങി.

അതിനാല്‍ തന്നെ എനിക്ക് ഇപ്പോള്‍ കൊറോണയ്‌ക്കെതിരെ മരുന്ന് കഴിക്കേണ്ട സ്ഥിതിയില്ല. എനിക്ക് കൊറോണയും വരില്ല,’ പ്രജ്ഞ സിംഗ് പറഞ്ഞു. ഇതൊക്കെ പറയുമ്പോഴും കഴിഞ്ഞ ഡിസംബറില്‍ പ്രജ്ഞ കൊവിഡ് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ദല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു.

അതേപോലെ തന്നെ, ഗോമൂത്രവും പശുവിന്റെ മറ്റു ഉത്പന്നങ്ങളുമാണ് തനിക്ക് ഉണ്ടായിരുന്ന കാന്‍സര്‍ മാറ്റിയതെന്ന് രണ്ട് വര്‍ഷം മുന്നെ പ്രജ്ഞ സിംഗ് പറഞ്ഞിരുന്നു.