735 മില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ ഇസ്രായേലിന് വിൽക്കാൻ ബൈഡന്‍ അനുമതി നൽകി

single-img
17 May 2021

ഇസ്രായേൽ ഗാസയിൽ ആക്രമണം വ്യാപിപ്പിക്കവേ ഇസ്രായേലുമായി കൂടുതൽ ആയുധ കച്ചവടത്തിന് ഒരുങ്ങി അമേരിക്ക. പാലസ്തീനിലെ ഇസ്രായേൽ നരനായാട്ട് തുടര്‍ന്നതിനിടെയാണ് കൂടുതല്‍ ആയുധങ്ങള്‍ കച്ചവടം ചെയ്യാന്‍ അമേരിക്കൻ വൈറ്റ് ഹൗസ് അനുമതി നല്‍കിയത്.

നിലവിൽ 735 മില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ ഇസ്രായേലിന് വില്‍ക്കാനാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കിയിരിക്കുന്നത്.അതേസമയം ഈ ആയുധക്കച്ചവടത്തിനെതിരെ ഡെമോക്രാറ്റ് അംഗങ്ങള്‍ തന്നെ രംഗത്തെത്തി.

പാലസ്തീനിൽ വെടിനിര്‍ത്തലിന് യാതൊരു സമ്മര്‍ദവും അമേരിക്കയുടെ ഭാഗത്തുനിന്നും ചെലുത്താതെ, സ്മാര്‍ട്ട് ബോംബുകള്‍ കച്ചവടം നടത്തുന്നതിലൂടെ കൂടുതല്‍ കൂട്ടക്കുരുതി നടത്താന്‍ മാത്രമേ സഹായിക്കൂവെന്ന് ഒരു ഡെമോക്രാറ്റ് അംഗം പറഞ്ഞതായി വാഷിങ്ടണ്‍ പോസ്റ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തു.