കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഇന്ന്

single-img
15 May 2021
narendra modi fuel price

ഇന്ത്യയിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. കൊവിഡ് സാഹചര്യത്തിനും വാക്‌സീനേഷനും ഒപ്പം സംസ്ഥാനങ്ങളിലെ പ്രകൃതിക്ഷോഭ സാഹചര്യവും പ്രധാനമന്ത്രി വിലയിരുത്തും. കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവുണ്ടെങ്കിലും മരണനിരക്ക് ഉയരുന്നത് ആശങ്കയായി തുടരുകയാണ്. രണ്ടാം തരംഗത്തിന്റെ വെല്ലുവിളി ഏതാനും ആഴ്ചകള്‍ കൂടി തുടരുമെന്നാണ് വിലയിരുത്തല്‍.

അതേ സമയം രാജ്യത്ത് ഇന്നും മൂന്ന് ലക്ഷത്തിലേറെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 3,26,098 പുതിയ കൊവിഡ് കേസുകളാണ് 24 മണിക്കൂറുകള്‍ക്കിടെ ഉണ്ടായത്. 3,890 പേര്‍ രോഗബാധിതരായി മരിച്ചതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ വാക്‌സീന്‍ വിതരണം സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷ വര്‍ധന്‍ ചര്‍ച്ച ചെയ്യും. സ്പുട്‌നിക് വാക്‌സീന്‍ അടുത്തയാഴ്ച വിതരണത്തിനെത്തുന്നതോടെ വാക്‌സീന്‍ ക്ഷാമത്തിന് പരിഹാരമാകുമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതീക്ഷ. പല സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം മൂലം ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഇപ്പോഴും തുടരുകയാണ്.