വാക്‌സിന്‍ വിതരണം വേഗത്തിലാക്കണമെന്നും ഗ്രാമപ്രദേശങ്ങളില്‍ ഓക്‌സിജന്‍ വിതരണം ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി

single-img
15 May 2021

രാജ്യത്തെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗം അവസാനിച്ചു. വാക്‌സിന്‍ ലഭ്യതയ്ക്കുള്ള റോഡ്മാപ്പ് യോഗം ചര്‍ച്ച ചെയ്തു. പ്രതിരോധ കുത്തിവയ്പ്പുകള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രധാമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കേന്ദ്രം നല്‍കുന്ന വെന്റിലേറ്ററുകളുടെ ഇന്‍സ്റ്റാളേഷനും പ്രവര്‍ത്തനവും ഉടനടി ഓഡിറ്റ് നടത്തണമെന്ന് പ്രധാന മന്ത്രി നിര്‍ദേശിച്ചു. ഗ്രാമപ്രദേശങ്ങളില്‍ ഓക്‌സിജന്‍ വിതരണം ഉറപ്പുവരുത്തുന്നതിനുള്ള വിതരണ പദ്ധതി തയ്യാറാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ഇന്ന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആശ, അംഗന്‍വാടി വര്‍ക്കര്‍മാരുടെ ക്ഷേമം ചര്‍ച്ച ചെയ്തു. ഗ്രാമീണ മേഖലകളില്‍ ജനങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ മാര്‍?ഗനിര്‍ദ്ദേശങ്ങള്‍ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വീടുതോറുമുള്ള പരിശോധനയിലും നിരീക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ മേഖല ശക്തമാക്കാനും നിര്‍ദ്ദേശം നല്‍കി. കണക്കുകള്‍ സുതാര്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് പ്രാദേശിക കണ്ടായിന്മെന്റ് സോണുകള്‍ പ്രയോഗിക്കാമെന്നും പ്രധാന മന്ത്രി പറഞ്ഞു.