ഞാനടക്കം നിരവധി പേരെ പ്രചോദിപ്പിച്ചതിന് നന്ദി’; കാന്‍സറിനോട് പടപൊരുതി അന്തരിച്ച നന്ദുവിന് കണ്ണീര്‍ പ്രണാമവുമായി മഞ്ജു വാര്യര്‍

single-img
15 May 2021

അര്‍ബുദത്തിനെതിരെയുള്ള പോരാട്ടത്തില്‍ അനേകര്‍ക്ക് പ്രചോദനമായിരുന്ന നന്ദു മഹാദേവയുടെ നിര്യാണത്തില്‍ അനുശോചനക്കുറിപ്പുമായി നടി മഞ്ജു വാര്യര്‍. നാലു വര്‍ഷത്തിലധികമായി കാന്‍സര്‍ ബാധിതനായിരുന്നു നന്ദു. തിരുവനന്തപുരം സ്വദേശിയായ നന്ദു കോഴിക്കോട് എം വി ആര്‍ കാന്‍സര്‍ സെന്ററില്‍ ചികില്‍സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം. കേരള കാന്‍ ക്യാംപെയിനില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ അഭിമാനം തോന്നുന്നു. ഞാനടക്കം നിരവധി പേരെ പ്രചോദിപ്പിച്ചതിന് നന്ദി. വിട പ്രിയപ്പെട്ട നന്ദു എന്നാണ് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

Rest in peace Nandu! It’s my honour to have been able to spend time with you during #KeralaCan campaigns. Thank you for inspiring many including me!