ബ്ലാക്ക് ഫംഗസ് സാന്നിധ്യം കേരളത്തിലും സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
15 May 2021
pinarayi vijayan kerala covid management

ബ്ലാക്ക് ഫംഗസ് സാന്നിധ്യം കേരളത്തിലും സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാരാഷ്ട്രയിലും, ഗുജറാത്തിലും കാണുന്ന പ്രത്യേക ഫംഗല്‍ ഇന്‍ഫെക്ഷന്‍ അപൂര്‍വമായി കേരളത്തിലും ദൃശ്യമായിട്ടുണ്ടെന്ന് ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് വരുന്നതിന് മുന്‍പും ഇത്തരത്തിലൊരു ഇന്‍ഫെക്ഷന്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് സാമ്പിള്‍ ശേഖരിച്ച് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മെഡിക്കല്‍ കോളജുകളിലെ ഇന്‍ഫെക്ഷന്‍ ഡിസീസ് ഡിപ്പാര്‍ട്ട്‌മെന്റും ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, ഹരിയാനയില്‍ ബ്ലാക് ഫംഗസ് ഒരു നോട്ടിഫൈഡ് രോഗമായി പ്രഖ്യാപിച്ചതായി ആഭ്യന്തര മന്ത്രി അനില്‍ വിജ് അറിയിച്ചു. സര്‍ക്കാര്‍- സ്വകാര്യ ആശുപത്രിയില്‍ രോഗിക്ക് ബ്ലാക് ഫംഗസ് കണ്ടെത്തിയാല്‍ സിഎംഒ ക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും രോഗം തടയുന്നതിന് ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും അനില്‍ വിജ് വ്യക്തമാക്കി.