ഇന്ത്യ ധൈര്യം കൈവിടില്ല; കൊവിഡിനോട് പടവെട്ടി വിജയിക്കും: പ്രധാനമന്ത്രി

single-img
14 May 2021

രാജ്യമാകെ പടരുന്ന രൂക്ഷമായ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാൻ തങ്ങളാല്‍ സാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആശുപത്രികളില്‍ ഓക്‌സിജൻ ലഭ്യതയും മരുന്നുകളുടെ ലഭ്യതയും കൂട്ടാൻ യുദ്ധകാല അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചതായും പ്രധാനമന്ത്രി ഇന്ന് അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ വിവിധ സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യ വാക്‌സിനേഷൻ തുടരും.

വാക്സിനുകളുടെ പൂഴ്ത്തിവയ്‌പ്പ് തടയാൻ വിവിധ സംസ്ഥാന സർക്കാരുകൾ നടപടി എടുക്കണം. ഇപ്പോള്‍ ഗ്രാമീണ മേഖലയിലേക്കും കൊവിഡ് പടരുകയാണ്. എന്നാല്‍ ഇന്ത്യ ധൈര്യം കൈവിടില്ല. കൊവിഡിനോട് പടവെട്ടി വിജയിക്കുമെന്നും ധൈര്യം കൈവിടുന്നവരല്ല ഇന്ത്യയിലുള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ കർഷകർക്ക് സഹായമായി നല്‍കുന്ന രണ്ടായിരം രൂപയുടെ എട്ടാം ഗഡു നൽകുന്നതിന് തുടക്കം കുറിച്ച ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ജനങ്ങള്‍ക്ക് നല്‍കുന്ന കൊവിഡ് വാക്‌സിനേഷനിൽ നിന്ന് സർക്കാർ പിൻവലിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.