കേരളത്തില്‍ പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ തിങ്കളാഴ്ച മുതല്‍

single-img
14 May 2021

കേരളത്തിലെ 18നും 45നും ഇടയിൽ പ്രായമുള്ളവർക്കുള്ള മുൻഗണനാ വിഭാഗത്തിനുള്ള വാക്സിനേഷൻ തിങ്കളാഴ്ച്ച മുതൽ ആരംഭിക്കും. കൊവിഡ് വൈറസ് ബാധിച്ചാൽ ഗുരുതരമാകാനിടയുള്ള രോഗമുള്ളവർക്കാണ് മുൻഗണന നൽകുന്നത്.

ഇതിനുപിന്നാലെ സാമൂഹ്യ സമ്പർക്കം കൂടിയ കടകളിലെ ജോലിക്കാർ, ബസ് ജീവനക്കാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്ക് വാക്സിൻ ലഭ്യമാകും. കേരളം സ്വന്തമായി വില കൊടുത്ത് വാങ്ങിയ മൂന്നര ലക്ഷം കോവിഷീൽഡ്, ഒന്നര ലക്ഷത്തോളം കോവാക്സിൻ ഡോസുകൾ ഉടൻതന്നെ അതാത് ജില്ലകളിലെത്തിക്കും.

വാക്സിൻ സ്വീകരിക്കാൻ കോവിൻ വെബ്സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. പിന്നാലെ മുൻഗണന ലഭിക്കാനായി Covid19.kerala.gov.gov.in/vaccine എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് നിങ്ങളുടെ വിവരങ്ങൾ നൽകി നടപടി പൂർത്തിയാക്കണം. വാക്സിനേഷൻ തിയതി, കേന്ദ്രം, സമയം എന്നിവ പിന്നീട് നിങ്ങൾക്ക് അറിയിപ്പായി ലഭിക്കും.