കൊറോണ വൈറസിനും മനുഷ്യരെ പോലെ ജീവിക്കാന്‍ അവകാശമുണ്ടെന്ന് ബി.ജെ.പി നേതാവ്

single-img
14 May 2021

കൊറോണ വൈറസ് അണുജീവിയാണെന്നും അതിന് ഇവിടെ ജീവിക്കാന്‍ അവകാശമുണ്ടെന്നും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ത്രിവേന്ദ്ര സിങ് റാവത്ത്. താത്വചിന്താപരമായി കാണുമ്പോള്‍ കൊറോണ വൈറസ് ഒരു അണു ജീവിയാണ്. അതിന് ഇവിടെ ജീവിക്കാനുള്ള അവകാശം ഉണ്ട്. എന്നാല്‍, മനുഷ്യര്‍ ബുദ്ധിമാന്മാരെന്ന് കരുതി ആ വൈറസിനെ തുരത്തിയോടിക്കാന്‍ ശ്രമിക്കുന്നു. അതുകൊണ്ടാണ് വൈറസ് സ്വയം വകഭേദങ്ങളുണ്ടാക്കുന്നത് -ത്രിവേന്ദ്ര സിങ് റാവത്ത് ഒരു ചാനലിനോട് പറഞ്ഞു.

റാവത്തിന്റെ പ്രസ്താവനക്കെതിരെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വൈറസിന് കേന്ദ്രം പണിയുന്ന സെന്‍ട്രല്‍ വിസ്റ്റയില്‍ സ്ഥലം നല്‍കണമെന്നാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് പരിഹാസരൂപേണ പറഞ്ഞത്. സമൂഹമാധ്യമങ്ങളില്‍ വിവിധ തരത്തിലുള്ള വിമര്‍ശനമാണ് പരാമര്‍ശത്തിനെതിരെ ഉയരുന്നത്.