സംസ്ഥാനത്ത് ലോക്ഡൗണ്‍ 7 ദിവസം കൂടി നീട്ടി; രോഗ വ്യാപനം കൂടിയ ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

single-img
14 May 2021

കേരളത്തില്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. വിവിധ വകുപ്പുകള്‍ വിദഗ്ധ സമിതി യോഗത്തിലാണ് ആവശ്യം മുന്നോട്ട് വെച്ചത്. ദുരന്ത നിവാരണ വകുപ്പ്, പൊലീസ് അടക്കമുള്ള വകുപ്പുകളാണ് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ ആവശ്യപ്പെട്ടത്. രോഗവ്യാപനം കൂടിയ ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണും പ്രഖ്യാപിച്ചു. അല്ലാത്തിടത്ത് നിലവിലെ നിയന്ത്രണം തുടരും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ.

മൂന്ന് ആഴ്ച എങ്കിലും ലോക്ഡൗണ്‍ നീട്ടണമെന്നാണ് ആരോഗ്യ വകുപ്പ് ശുപാര്‍ശ ചെയ്തത്. ഐഎംഎ അടക്കമുള്ളവര്‍ ലോക്ഡൗണ്‍ നീട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമാകുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നീട്ടാന്‍ നീക്കമെന്നാണ് ആവശ്യം ഉയരുന്നത്