കേരളത്തിന് വേണ്ട വാക്‌സിന്‍ എപ്പോള്‍ നല്‍കുമെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി

single-img
14 May 2021
Kerala Highcourt

സംസ്ഥാനത്തിന് ആവശ്യമായ കൊവിഡ് വാക്സിന്‍ എപ്പോള്‍ നല്‍കാന്‍ കഴിയുമെന്ന് അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ വെള്ളിയാഴ്ചയ്ക്കുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കണം. വാക്സിന്‍ വിതരണം കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. സുപ്രീം കോടതി നിയോഗിച്ച ഉന്നതതല സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

കേരളത്തിന് കിട്ടിയ വാക്‌സിന്‍ ഡോസുകള്‍ വളരെ കുറവാണെന്നും കേരളത്തിന് അനുവദിച്ച വാക്‌സിന്റെ ലിസ്റ്റ് എന്തുകൊണ്ടാണ് പ്രസിദ്ധീകരിക്കാത്തതെന്നും കോടതി ചോദിച്ചു. ഇപ്പോഴത്തെ രീതിയില്‍ വാക്സിന്‍ നല്‍കിയാല്‍ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാന്‍ കുറഞ്ഞത് 2 വര്‍ഷമെങ്കിലും വേണ്ടിവരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അതുകൊണ്ട് സംസ്ഥാനത്തിന് വേണ്ട വാക്‌സിന്‍ മുഴുവന്‍ എപ്പോള്‍ നല്‍കാനാവുമെന്ന് കേന്ദ്രം അറിയിക്കണമെന്നും കോടതി പറഞ്ഞു.