മറ്റൊരാളെ സഹായിക്കുന്നത് കുറ്റമെങ്കില്‍ അത് വീണ്ടും ചെയ്യാന്‍ തയ്യാറാണ്: പ്രിയങ്ക ഗാന്ധി

single-img
14 May 2021

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസനെ ചോദ്യം ചെയ്ത ഡല്‍ഹി പൊലീസിന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. മറ്റൊരാളെ സഹായിക്കുന്നത് കുറ്റമെങ്കില്‍ അത് വീണ്ടും ചെയ്യാന്‍ തയ്യാറാണെന്നും ഒന്നും ചെയ്യാതെ മിണ്ടാതിരിക്കുന്നതാണ് കുറ്റമെന്നും പ്രിയങ്ക പറഞ്ഞു.

നേരത്തെ, കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീനിവാസിനെ പോലീസ് ചോദ്യം ചെയ്തത്. താന്‍ പോലീസ് നടപടിയില്‍ പേടിച്ച് പിന്നോട്ട് പോകാന്‍ താന്‍ ഒരുക്കമല്ലെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി സജീവമായി രംഗത്തുണ്ടാകുമെന്നും ചോദ്യം ചെയ്യലിന് ശേഷം ശ്രീനിവാസ് പ്രതികരിക്കുകയും ചെയ്തിരുന്നു.

ശ്രീനിവാസ് അനധികൃതമായി കൊവിഡ് ചികിത്സാ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ച് അദ്ദേഹത്തിനെതിരെ നേരത്തെ ഡല്‍ഹി കോടതിയില്‍ ഒരു പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിരുന്നു.