ബഹ്റിനില്‍ കോവിഡ് മരണനിരക്ക് ഏറ്റവും ഉയര്‍ന്ന നിലയില്‍

single-img
14 May 2021

ബഹ്റിനില്‍ കഴിഞ്ഞ ദിവസം പ്രതിദിന കൊവിഡ് മരണ നിരക്ക് അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഒന്‍പത് പുരുഷന്മാരും ഒരു സ്ത്രീയും ഉള്‍പ്പെടെ 10 പേരായിരുന്നു കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.ഇതിൽ മൂന്ന് പേര്‍ പ്രവാസികളാണ്.

40നും 76നും ഇടയില്‍ പ്രായമുള്ള ഏഴ് സ്വദേശികളായിരുന്നു കഴിഞ്ഞ ദിവസം മരിച്ചത്. ഈ പ്രവാസികളില്‍ 35 വയസും 57 വയസും പ്രയമുള്ള രണ്ട് പുരുഷന്മാരും 78 വയസുള്ള സ്ത്രീയുമാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു.

കഴിഞ്ഞ ബുധനാഴ്ച എട്ട് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവരിലും നാല് പേര്‍ പ്രവാസികളായിരുന്നു. ഇതേവരെ ബഹ്‌റൈനില്‍ 715 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇത് ആകെ രോഗബാധിതരുടെ എണ്ണത്തിന്റെ 0.36 ശതമാനമാണ്.