ഗംഗയിലെ മൃതദേഹങ്ങള്‍; നായ്ക്കള്‍ കടിച്ചുവലിക്കുന്ന വീഡിയോപ്രചരിച്ച പിന്നാലെ സംസ്ക്കാരം നടത്തി അധികൃതര്‍

single-img
14 May 2021

ഗംഗാ നദിയുടെ തീരത്ത് കഴിഞ്ഞ ദിവസങ്ങളില്‍ അഴുകിയ നിലയില്‍ അടിഞ്ഞ മൃതദേഹങ്ങള്‍ നായ്ക്കള്‍ മൃതദേഹങ്ങള്‍ കടിച്ചുവലിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ച പിന്നാലെ യു പിയിലെ ബല്ലിയ ജില്ലാ അധികൃതര്‍ സംസ്‌ക്കരിച്ചു. ഇതുവരെ ഇവിടെ രണ്ട് മൃതദേഹങ്ങളാണ് അധികൃതര്‍ സംസ്‌ക്കരിച്ചത്.

അതേസമയം, ഈ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ നദിയില്‍ ഒഴുക്കിയതാണെന്നാണ് അധികൃതര്‍ ഉന്നയിക്കുന്ന അവകാശവാദം. ജില്ലയിലെ നരഹി പ്രദേശത്തെ ഉജിയാര്‍, കുല്‍ഹാദിയ, ഭരൗലി എന്നിവിടങ്ങിലായി 52 മൃതദേഹങ്ങള്‍ പൊങ്ങിക്കിടക്കുന്നതായി ജനങ്ങള്‍ പറയുന്നു.