ഇസ്രായേല്‍ അനുകൂല ഫേസ് ബുക്ക് പേജിന് പെട്ടെന്ന് 76 മില്യണ്‍ ലൈക്ക്; വ്യാജമായി ഉണ്ടാക്കിയതെന്ന് ആരോപണം

single-img
14 May 2021

ഇസ്രയേല്‍- പാലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകവേ സോഷ്യല്‍ മീഡിയയിലെ ഇസ്രായേല്‍ അനുകൂല ഫേസ് ബുക്ക് പേജായ ജെറുസലേം പ്രെയര്‍ ടീം അതിവേഗം നേടിയത് 76 മില്യണ്‍ ലൈക്ക്. എന്നാല്‍ ഇത് വ്യാജമായി ഉണ്ടാക്കിയെന്നാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്. കാരണം പേജ് ലൈക്ക് ചെയ്തവരില്‍ ഇസ്രായേല്‍ അതിക്രമത്തിനെതിരെ നിരന്തരം ശബ്ദിക്കുന്ന ആളുകള്‍ വരെയുണ്ട്. ഇതില്‍ ധാരാളം മലയാളികളുമുണ്ട്

തങ്ങള്‍ ഇത്തരത്തില്‍ ഒരു പേജ് ലൈക്ക് ചെയ്തിട്ടില്ലെന്നും ആ ലൈക്ക് എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും വ്യക്തമാക്കി നിരവധി പേര്‍ ഇതിനോടകം രംഗത്തെത്തി. ഇസ്രയേല്‍ അനുകൂലികളെ പെട്ടെന്ന് സൃഷ്ടിച്ചെടുത്തതില്‍ ഫേസ് ബുക്കിന്‍റെ തന്നെ ഗൂഢാലോചനയുണ്ടെന്നാണ് ചിലര്‍ ഉയര്‍ത്തുന്ന ആരോപണം. ഉദാഹരണമായി തങ്ങളറിയാതെ ആ പേജ് എങ്ങനെ ലൈക്ക് ചെയ്യപ്പെട്ടു എന്ന് ഇവര്‍ ചോദിക്കുന്നു.

തങ്ങള്‍ ഈ പേജിനെ കുറിച്ച് കേള്‍ക്കുന്നത് തന്നെ ഇപ്പോഴാണെന്നും ഇതേവരെ തുറന്നുപോലും നോക്കിയിരുന്നില്ലെന്നും ഇവര്‍ പറയുന്നു. സമാനമായി പാലസ്തീനിലെ ഒരു മാധ്യമപ്രവര്‍ത്തകനും ആരോപണം ഉന്നയിച്ചിരുന്നു.