പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി; കർഷകർക്ക് 19,​000 കോടി രൂപയുടെ സഹായ പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

single-img
13 May 2021

പ്രധാനമന്ത്രിയുടെ കീഴിലുള്ള കിസാന്‍ സമ്മാന്‍ നിധിയിൽ നിന്നും കർഷകർക്ക് 19,​000 കോടി രൂപയുടെ സഹായം നൽകുമെന്ന പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ. ഇതിന്റെ ആദ്യഗഡു ത്ത ഗഡു വെള്ളിയാഴ്ച നല്‍കുമെന്നാണ് വിവരം. ഏകദേശം രാജ്യത്തെ 9.5 ലക്ഷം ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും..

പദ്ധതിക്കായി കേന്ദ്ര സർക്കാർ 19,000 കോടിരൂപ നീക്കിവച്ചതായാണ് വിവരം.വരുന്ന വെള്ളിയാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രഖ്യാപനം നടത്തിയേക്കും. രാജ്യത്തെ കര്‍ഷകര്‍ക്ക് ഒരു വര്‍ഷം ആറായിരം രൂപയാണ് പദ്ധതി പ്രകാരം ലഭിക്കുക.

ഇതിൽ തന്നെ രണ്ടായിരം രൂപ വീതം മൂന്ന് ഗഡുക്കളായിട്ടാണ് തുക വിതരണം ചെയ്യുന്നത്. എട്ടാമത്തെ ഗഡുവാണ് വിതരണം ചെയ്യാന്‍ പോകുന്നത് പണം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലാണ് നേരിട്ടാണ് കൈമാറുക. ഈ പദ്ധതി പ്രകാരം ഇതുവരെ 1.15 ലക്ഷം കോടി കര്‍ഷകര്‍ക്ക് പണം നല്‍കിയതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നു.