വാക്സിന്‍ ക്യാംപെയിന്‍ നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാക്കളുടെ കത്ത്

single-img
13 May 2021
narendra modi fuel price

ഇന്ത്യയില്‍ കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വാക്സിന്‍ ക്യാംപെയിന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാക്കള്‍. കോണ്‍ഗ്രസും സിപിഐഎമ്മും അടക്കം പന്ത്രണ്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ചേര്‍ന്നാണ് കത്ത് തയ്യാറാക്കിയത്.

ഒന്‍പത് നിര്‍ദേശങ്ങളാണ് കത്തിലുള്ളത്. പല സന്ദര്‍ഭങ്ങളിലാടി പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ കേന്ദ്രം തള്ളിയതോടെയാണ് വീണ്ടും കത്തയച്ചത്. യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കൊവിഡ് പ്രതിരോധത്തിനായി നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രധാന ആവശ്യം. രാജ്യത്തിനകത്ത് നിന്നും പുറത്തുനിന്നും സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. കൊവിഡ് വാക്സിന്‍ പൂര്‍ണമായും സൗജന്യമാക്കണം.
തദ്ദേശിയമായ വാക്സിന്‍ ഉത്പാദനത്തിന് ലൈസന്‍സ് നിര്‍ബന്ധമാക്കണം. ബജറ്റില്‍ നിന്നുള്ള 35,000 കോടി വാക്സിന് വേണ്ടി ചിലവഴിക്കണം. സെന്‍ട്രല്‍ വിസ്താ പദ്ധതി നിര്‍മാണം നിര്‍ത്തിവച്ച് ആ പണം ഓക്സിജനും വാക്സിനും വാങ്ങാന്‍ ഉപയോഗിക്കണമെന്നും കത്തില്‍ പറയുന്നു.