ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച് ഐപിഎല്ലില്‍ കളിക്കാന്‍ പാക് താരം മുഹമ്മദ് ആമിര്‍

single-img
13 May 2021

ബ്രിട്ടനിൽ നിന്നുള്ള പൗരത്വം സ്വീകരിച്ച് ഇന്ത്യയിലെ ഐപിഎല്ലില്‍ കളിക്കുമെന്ന് പാക് താരം മുഹമ്മദ് ആമിര്‍. നിലവിൽ താൻ ഇംഗ്ലണ്ടില്‍ തന്നെ താമസിച്ച് ബ്രിട്ടീഷ് പൗരത്വം എടുക്കാനുള്ള ശ്രമത്തിലാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ ഇപ്പോഴും വളരെ നന്നായി ക്രിക്കറ്റ് ആസ്വദിക്കുന്നുണ്ട്. തീർച്ചയായുംആറോ ഏഴോ വര്‍ഷങ്ങള്‍ കൂടി ഞാന്‍ ക്രിക്കറ്റ് കളിക്കും. അതുകൊണ്ടുതന്നെ എങ്ങനെ കാര്യങ്ങള്‍ മുന്നോട്ടുപോകുമെന്ന് നോക്കാം. എന്റെ കുട്ടികള്‍ ഇംഗ്ലണ്ടില്‍ വളരും, അവർ ഇവിടെത്തന്നെ പഠിക്കും. അതിനാൽ തന്നെ ഞാന്‍ കൂടുതലും ഇവിടെയാവുമെന്നതില്‍ സംശയമില്ല.

ഈ സമയം എങ്ങനെയാണ് ബ്രിട്ടീഷ് പൗരത്വം സ്വന്തമാക്കുക എന്നതിനെപ്പറ്റി ഞാന്‍ ആലോചിച്ചിട്ടില്ല. മറ്റുള്ള അവസരങ്ങളെപ്പറ്റിയും ഇപ്പോള്‍ ആലോചനയില്ല. ഭാവിയില്‍ ബ്രിട്ടീഷ് പൗരത്വം ലഭിച്ചതിനു ശേഷം ഇക്കാര്യങ്ങളെപ്പറ്റി ആലോചിക്കും. ബ്രിട്ടീഷ് പൗരത്വമെടുത്ത് ഐപിഎല്ലില്‍ കളിക്കുക എന്നതാണ് ആലോചിക്കുന്നത്.”- ആമിര്‍ പറഞ്ഞു.