ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ മിസ്സിംഗ് ; കവര്‍ ഫോട്ടോയുമായി ഔട്ട്‌ലുക്ക് മാഗസിന്‍

single-img
13 May 2021

കോവിഡ് രണ്ടാം തരംഗം അതി രൂക്ഷമായി രാജ്യമാകെ പടരുമ്പോൾ അതിനെ നേരിടുന്നതില്‍ കേന്ദ്രത്തിലെ മോദി സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന വിമര്‍ശനം പല ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ കവര്‍ഫോട്ടോയില്‍ തന്നെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ‘ഔട്ട്‌ലുക്ക്’ മാഗസിന്‍.

മാഗസിന്റെ ഏറ്റവും പുതിയ ലക്കം കവറില്‍ വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്നത് ‘മിസ്സിങ്’ എന്നാണ്. അതിന് താഴെയായി പേര്- ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ പ്രായം- 7 വയസ്സ് കണ്ടുകിട്ടുന്നവര്‍ രാജ്യത്തെ പൗരന്‍മാരെ വിവരമറിയിക്കണം- എന്ന് ചേർത്തിരിക്കുന്നു.

ഈ ലക്കത്തിൽ പ്രധാനമായും മഹുവ മൊയ്ത്ര, പ്രതാപ് ഭാനു മെഹ്ത, ശശി തരൂര്‍, മനോജ് ഝാ, വിജയ് ചൗതായ് വാലെ തുടങ്ങിയവരുടെ ലേഖനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.