കൊവിഡ് കേസുകള്‍ കൂടുന്നതിന് ബലിയാടാക്കുന്നു; കൂട്ടത്തോടെ രാജിവെച്ച് യുപിയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍

single-img
13 May 2021

കൊവിഡ് കേസുകള്‍ കൂടുന്നതിന് തങ്ങളെ ബലിയാടാക്കുന്നു എന്ന ആരോപണവുമായി യുപിയില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. ഉന്നാവോയിലെ ഗ്രാമീണ ആശുപത്രികളുടെ ചുമതലയുള്ള സര്‍ക്കാര്‍ ഡോക്ടര്‍മാരാണ് ഇതിൽ പ്രതിഷേധമായിരാജിവെച്ചത്. ജില്ലയില്‍കൊവിഡ് കേസുകൾ കൂടുന്നതിന് കാരണമായി സർക്കാർ തങ്ങളെ ബലിയാടാക്കുന്നുവെന്ന് ഇവർ ആരോപിക്കുന്നു.

സംയുക്തമായുള്ള രാജി കത്തില്‍ ഒപ്പിട്ട 14 ഡോക്ടര്‍മാരില്‍ 11 പേര്‍ ബുധനാഴ്ച വൈകുന്നേരം ഉന്നാവോയിലെ ചീഫ് മെഡിക്കല്‍ ഓഫീസറുടെ ഓഫീസ് സന്ദര്‍ശിച്ച് കത്ത് കൈമാറുകയും ചെയ്തു. ജില്ലയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെയും പ്രൈമറി ഹെല്‍ത്ത് കെയര്‍ സെന്ററിന്റെയും ചുമതലയുള്ള ഡോക്ടര്‍മാരാണ് രാജിവെച്ചത്.

തങ്ങളെ കൊണ്ട് ആകുന്ന രീതിയിൽ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കഠിനാധ്വാനം ചെയ്തിട്ടും മോശം പെരുമാറ്റവും ശിക്ഷാനടപടികളുമാണ് യാതൊരു അടിസ്ഥാനവുമില്ലാതെ ഡോക്ടര്‍മാര്‍ക്ക് നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ കത്തില്‍ പറയുന്നു.