യുപിയില്‍ ഗംഗാ നദിയുടെ തീരത്ത് മൃതദേഹങ്ങള്‍ മണലില്‍ പൂഴ്ത്തിയ നിലയില്‍ കണ്ടെത്തി

single-img
13 May 2021

ഉത്തര്‍പ്രദേശില്‍ ഗംഗാ തീരത്ത് മൃതദേഹങ്ങള്‍ മണലില്‍ പൂഴ്ത്തിയ നിലയില്‍ കണ്ടെത്തി. ലക്‌നൗവില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ഉന്നാവിലാണ് മണലില്‍ പൂഴ്ത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.. ഗംഗാ നദിയുടെ തീരത്ത് രണ്ടിടങ്ങളിലായാണ് നിരവധി മൃതദേഹങ്ങള്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ് മണലില്‍ പൂഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്. കോവിഡ് രോഗബാധിതരുടെ മൃതദേഹമാണോ എന്ന സംശയം അധികൃതര്‍ക്കുണ്ട്.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ നിന്ന് നൂറുകണക്കിന് പേരുടെ മൃതദേഹങ്ങള്‍ മധ്യപ്രദേശിലേക്കും ബിഹാറിലേക്കും ഗംഗയിലൂടെ ഒഴുകിയെത്തിയിരുന്നു. കൂടാതെ കിഴക്കന്‍ യുപി ഭാഗങ്ങളില്‍ നദിയുടെ കരയില്‍ നിരവധി മൃതദേഹങ്ങള്‍ അടിയുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഉന്നാവില്‍ നദിക്കരയില്‍ മൃതദേഹങ്ങള്‍ മണലില്‍ പൂഴ്ത്തിയ നിലയില്‍ കണ്ടെത്തിയത്. സംസ്ഥാനങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ കണ്ടെത്താനായില്ല.