ചെറിയ പെരുന്നാള്‍ പ്രമാണിച്ച് ഇന്ന് മാംസവില്‍പന ശാലകള്‍ക്ക് ഇളവ്

single-img
12 May 2021

റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി നാളെ ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനൊരുങ്ങി വിശ്വാസികള്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇത്തവണ നമസ്‌കാരം വീട്ടില്‍ വച്ച് നിര്‍വഹിക്കണമെന്നാണ് നിര്‍ദേശം. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ വീടുകളിലെ സന്ദര്‍ശനം ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.

നാളെ വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത് പ്രമാണിച്ച് ലോക്ക്ഡൗണില്‍ സര്‍ക്കാര്‍ ചെറിയ ഇളവ് നല്‍കിയിട്ടുണ്ട്. മാംസ വില്‍പന ശാലകള്‍ക്ക് ഇന്ന് രാത്രി 10 മണി വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി വിശ്വാസികള്‍ വ്യാഴാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കാന്‍ ഒരുങ്ങുന്നത്.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ തുടരുകയാണ്.കര്‍ശന നിയന്ത്രണമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.