ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു

single-img
12 May 2021

ജറുസലേം ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷത്തിനിടെ മലയാളി യുവതിയ്ക്ക് ദാരുണാന്ത്യം. ഇസ്രയേലിലെ അഷ്‌കലോണില്‍ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തില്‍ ഇടുക്കി – കീരിത്തോട് സ്വദേശി മുപ്പത്തി രണ്ടുകാരിയായ സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്.

കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ആക്രമണത്തില്‍ സൗമ്യ പരിചരിച്ചിരുന്ന ഇസ്രായേല്‍ വനിതയും കൊല്ലപ്പെട്ടു. വൈകിട്ട് കീരിത്തോട്ടിലുള്ള ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഷെല്ലുകള്‍ താമസസ്ഥലത്ത് പതിക്കുകയായിരുന്നു.

കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ സതീശന്റേയും സാവിത്രിയുടെയും മകളാണ് സൗമ്യ. ഏഴ് വര്‍ഷമായി ഇസ്രായേലിലാണ് ജോലി ചെയ്യുന്നത്. 2 വര്‍ഷം മുമ്പാണ് സൗമ്യ ഒടുവില്‍ നാട്ടില്‍ വന്ന് മടങ്ങിയത്.