സുപ്രീംകോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കൊവിഡ് സ്ഥിരീകരിച്ചു

single-img
12 May 2021

സുപ്രീംകോടതിയിലെ മുതിര്‍ന്ന ന്യായാധിപരിൽ ഒരാളായ ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടൊപ്പം നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന്റെ ഓഫീസിലെ ഒരു ജീവനക്കാരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യം കടന്നുപോകുന്ന കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നത് ജസ്‌റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലാണ്. നാളെയായിരുന്നു ഇനി കേസ് പരിഗണിക്കേണ്ടത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇതുള്‍പ്പടെ കേസുകള്‍ മ‌റ്റൊരു ദിവസത്തേക്ക് മാ‌റ്റിവെച്ചിരിക്കുകയാണ്.