കേരളം വിലകൊടുത്ത് വാങ്ങിയ 1.37 ലക്ഷം ഡോസ് കൊവാക്സിൻ എത്തി

single-img
12 May 2021

കേന്ദ്രസർക്കാർ പുറപ്പെടുവിച്ച പുതിയ വാക്സിനേഷൻ നയം അനുസരിച്ച് കേരളം വില കൊടുത്തു വാങ്ങുന്ന ആദ്യ ബാച്ച് കൊവാക്സിൻ ഇന്ന് സംസ്ഥാനത്തെത്തി. ഇന്ന് ഉച്ചയ്ക്ക് ശേഷം 137580 ലക്ഷം ഡോസ് വാക്സിനാണ് കൊച്ചിയിലെത്തിയത്.

ആദ്യം ആരോഗ്യവകുപ്പിന് കൈമാറുന്ന വാക്സിൻ തുടർന്ന് വിവിധ ജില്ലകളിലേയ്ക്ക് പിന്നീട് എത്തിക്കുമെന്നാണ് വിവരം.അതേസമയം, മൂന്നാം ഘട്ട കൊവിഡ് 19 വാക്സിനേഷനിൽ 45 വയസ്സിനു താഴെ പ്രായമുള്ളവരുടെ വാക്സിനേഷൻ ചെലവ് ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുള്ള നിലപാട്.

ഈ ഘട്ടത്തിൽ വാക്സിൻ നിര്‍മാതാക്കളിൽ നിന്ന് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്കോ സ്വകാര്യ ആശുപത്രികള്‍ക്കോ ഉയര്‍ന്ന വിലയ്ക്ക് വാക്സിൻ വാങ്ങി ജനങ്ങള്‍ക്ക് സൗജന്യമായോ പണം വാങ്ങിയോ വിതരണം ചെയ്യാമെന്നാണ് കേന്ദ്രനിലപാട്. നിലവിൽ കേരളത്തിൽ എല്ലാവര്‍ക്കും സൗജന്യമായി കൊവിഡ് 19 വാക്സിൻ വിതരണം ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.