കൊവിഡ് ബാധിതന്‍ തൊഴുത്തില്‍ കിടന്ന് മരിക്കുന്നു, കിഴക്കമ്പലത്തെ അവസ്ഥ ദയനീയം; ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തിൽ കൂട്ടമരണങ്ങളുണ്ടാവുമെന്ന് ഭയം, പ്രതിഷേധം കനക്കുന്നു

single-img
11 May 2021

കുന്നത്ത് നാട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് ചികിത്സ കിട്ടാതെ ന്യൂമോണിയ ബാധിച്ച് മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ആക്ടിവിസ്റ്റ് ധന്യാ രാമന്‍. കിഴക്കമ്പലം പഞ്ചായത്തിലാണ് എഫ്എല്‍ടിസികള്‍ പോലുമില്ലാതെ ആളുകള്‍ നരകതുല്യമായ ജീവിതം നയിക്കുന്നത്. മേഖലയില്‍ ട്വന്റി 20 എന്ന പാര്‍ട്ടി കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. ഈ അവസ്ഥ വളരെ അപകടകരമാണ് മുഖ്യമന്ത്രി എത്രയും പെട്ടെന്ന് ഇടപെടണമെന്നും ധന്യരാമന്‍ കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ധന്യ രാമന്‍ അഭിപ്രായം പങ്കുവെച്ചത്.

അതേ സമയം കുന്നത്ത് നാട്ടില്‍ നിയുക്ത എംഎല്‍എ എപി ശ്രീനിജന്‍ വിളിച്ചുചേര്‍ത്ത കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ നിന്ന് ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകള്‍ വിട്ടുനിന്നിരുന്നു. ഇത്തരത്തിലുള്ള പ്രവണതക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് കുറിച്ച് ആലോചിക്കാന്‍ അവലോകന യോഗം ചേര്‍ന്നത്. എന്നാല്‍ കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്,മുഴുവന്നൂര്‍, പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍ യോഗം ബഹിഷ്‌കരിക്കുകയായിരുന്നു. താന്‍ കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്നതിനാലാണ് പങ്കെടുക്കാതിരുന്നതെന്ന് കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് നിത മോള്‍ പറഞ്ഞു. പക്ഷേ മറ്റു പ്രസിഡന്റുമാര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. നിരവധി പേരാണ് സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട മുഖ്യമന്ത്രി അടിയന്തിരമായി
20-20 ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിലെ അവസ്ഥയിലേക്ക് ഇടപെടണം. തൊഴുത്തില്‍ കിടന്നു ഒരു പട്ടികജാതി വിഭാഗത്തിലെ 36 വയസ്സ് മാത്രമുള്ള സഹോദരന്‍ മരിച്ചിട്ടുണ്ട്. Kitex സാബു ജേക്കബ് ഏകാധിപത്യം തുടരുന്നതല്ല ഞങ്ങളുടെ വിഷയം അയാളുടെ ഉത്തരവ് ഉണ്ടെങ്കില്‍ മാത്രമേ അവിടെ ഒരു തീരുമാനം നടപ്പിലാവൂ. അദ്ദേഹം ആകട്ടെ കുടുംബമാകെ സെക്കന്റ് ലോക്ക് ഡൌണ്‍ നു മുന്‍പേ അമേരിക്കയിലേക്ക് പോയി.
ഇപ്പോഴും FLTC തുടങ്ങാത്ത പഞ്ചായത്തിന്റെ അവസ്ഥ അംഗീകരിക്കാന്‍ പറ്റില്ല.പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡ്.പ്രസിഡന്റ് തന്നെ ആശാ പ്രവര്‍ത്തക.
MLA Sreenijin Pv
അവിടെ എന്നും പോകുന്നുണ്ട്. പക്ഷേ മനുഷ്യരോട് സഹകരിക്കരുത് എന്ന ഉത്തരവാണ് കിട്ടിയിരിക്കുന്നത്. Sreenijan എന്ത് സഹായം നല്‍കാനും തയ്യാറാണ് പക്ഷേ ഇനിയും സഹകരിച്ചില്ലെങ്കില്‍ കൂടുതല്‍ മരണം സംഭവിക്കും. സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഇല്ലെങ്കില്‍ ഇനിയും ഇതുവരെ കാണാത്ത കൂട്ട മരണം കാണേണ്ടി വരും.