സംസ്ഥാനത്ത് വ്യാഴാഴ്ച ചെറിയ പെരുന്നാൾ

single-img
11 May 2021

കേരളത്തിൽ വിശ്വാസികൾ വ്യാഴാഴ്ച ചെറിയ പെരുന്നാൾ ആഘോഷിക്കും. ചൊവ്വാഴ്ച ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ചെറിയ പെരുന്നാൾ വ്യാഴാഴ്ചയാണെന്ന് വിവിധ മഹല്ല് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാര്‍, സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീല്‍ അല്‍ബുഖാരി, പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ അറിയിക്കുകയായിരുന്നു.

ഇതോടെ റമദാൻ മുപ്പതും പൂർത്തിയാക്കി വ്യാഴാഴ്ചയായിരിക്കും കേരളത്തിൽ ചെറിയ പെരുന്നാൾ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം പെരുന്നാൾ ആഘോഷമെന്ന് കർശന നിർദേശമുണ്ട്.