മൃതദേഹങ്ങൾ നദിയിൽ ഒഴുകി നടക്കുമ്പോള്‍ താങ്കൾ കാണുന്നത് സെൻട്രൽ വിസ്ത മാത്രം; പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി

single-img
11 May 2021

യുപിയിലും ബിഹാറിലും മൃതദേഹങ്ങൾ നദിയിലൂടെ ഒഴുകി നടക്കുകയാണെന്നും ഈ സമയവും സെൻട്രൽ വിസ്തയുടെ പുനർനവീകരണം മാത്രമാണ് പ്രധാനമന്ത്രി മോദി കാണുന്നതെന്നും രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി.

”ഇവിടെ രാജ്യത്തെ നദികളിലൂടെ എണ്ണമറ്റ മൃതദേഹങ്ങൾ ഒഴുകി നടക്കുകയാണ്. ആശുപത്രികളിൽ മൈലുകളോളം നീണ്ട ക്യൂ. ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള അവകാശങ്ങൾ വരെ എടുത്തുമാറ്റി. സെൻട്രൽ വിസ്തയല്ലാതെ മറ്റൊന്നും കാണാൻ സാധിക്കാത്ത നിങ്ങളുടെ കണ്ണട എടുത്തു മാറ്റൂ.” രാഹുൽ ​ഗാന്ധി ട്വീറ്റിൽ പറയുന്നു.

ഇന്നലെ ബിഹാറിലെ ബക്സറിൽ ​ഗം​ഗാതീരത്ത് മൃതദേഹങ്ങൾ അടിഞ്ഞത് വാർത്തയായിരുന്നു. യുവതിയിൽ നിന്നുള്ള കൊവിഡ് രോ​ഗികളുടെ മൃതദേഹങ്ങളാണിതെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തിരുന്നു. സമാനമായി ഹാമിർപൂരിൽ യമുന നദിയിൽ പാതികത്തിയ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതായും കണ്ടെത്തിയിരുന്നു.