ചെറിയ പെരുന്നാള്‍: പ്രവാസികൾ ഉൾപ്പെടെ 460 തടവുകാർക്ക് ഒമാൻ പൊതുമാപ്പ് നൽകുന്നു

single-img
11 May 2021

അടുത്തുതന്നെ എത്തുന്ന ചെറിയ പെരുന്നാള്‍ പ്രമാണിച്ച് പ്രവാസികള്‍ ഉള്‍പ്പെടെ 460 തടവുകാരെ പൊതുമാപ്പ് നൽകി വിട്ടയക്കാൻ ഒമാൻ തീരുമാനം. രാജ്യത്തിന്റെ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഇതുസംബന്ധിച്ചഉത്തരവ് പുറപ്പെടുവിച്ചു.

പൊതുമാപ്പ് ലഭിച്ച് മോചിതരാകുന്നവരില്‍ 161 പ്രവാസികളും ഉൾപ്പെടും എന്നാണ് ലഭ്യമായ വിവരം. വിവിധ കുറ്റ കൃത്യങ്ങളിൽ ജയിൽ ശിക്ഷ അനുഭവിച്ചു വന്നിരുന്നവർക്കാണ് ഇത്തരത്തില്‍ മോചനം സാധ്യമായത്.