ഐപിഎല്‍ വീണ്ടും ആരംഭിച്ചാൽ താരങ്ങള്‍ പങ്കെടുക്കില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

single-img
11 May 2021

ഐ പി എല്‍ കോവിഡ് ഭീഷണി വകവെക്കാതെ ഇന്ത്യ പുനഃരാരംഭിച്ചാല്‍ തങ്ങളുടെ താരങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.ഇപ്പോൾ നിര്‍ത്തി വെച്ച ഐ പി എല്‍ ടൂര്‍ണമെന്റിലെ വ്യത്യസ്ത ടീമുകളിലായി ഇംഗ്ലണ്ടിന്റെ പതിനൊന്ന് കളിക്കാരാണ് കളിക്കുന്നത്.

സ്വന്തം ടീമിനായി താരങ്ങളുടെ തിരക്കേറിയ ഷെഡ്യൂള്‍ കാരണമാണ് ഐ പി എല്ലില്‍ പങ്കെടുക്കാന്‍ തടസ്സമായിരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. സമീപം നടക്കാനുള്ള പാകിസ്താന്‍, ബംഗ്ലാദേശ് ടൂര്‍ണമെന്റുകള്‍ കാരണം ഈ രണ്ട് സമയത്തും ഇംഗ്ലണ്ടിന്റെ സീനിയര്‍ താരങ്ങളെല്ലാം തിരക്കിലായിരിക്കുമെന്നാണ് ഇംഗ്ലണ്ട് ബോര്‍ഡ്പറയുന്നു.

മാത്രമല്ല, പിന്നാലെ ടി20 ലോകകപ്പും ആഷസും ഉള്‍പ്പെടെ വളരെ പ്രധാനപ്പെട്ട മത്സരങ്ങള്‍ വരാനിരിക്കുന്നുണ്ട്. രാജ്യത്തിനായിതാരങ്ങളെ ഇതിനായി ഒരുക്കി നിര്‍ത്തേണ്ടതുണ്ട്. ഇ സി ബി ഡയറക്ടര്‍ ആഷ്‌ലി ഗില്‍സ് പറഞ്ഞു.