അമേരിക്കയിലെത്തിയ ഇന്ത്യക്കാരന്റെ ബാ​ഗിൽ നിന്നും ചാണകം പിടിച്ചെടുത്ത് കസ്റ്റംസ്

single-img
11 May 2021

അമേരിക്കയിലെ വാഷിങ്ടണ്‍ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യക്കാരൻ എത്തിയതോടെ പരന്നത് രൂക്ഷ ഗന്ധം. തുടർന്ന് നടത്തിയ പരോശോധനയിൽ ബാ​ഗിൽ നിന്നും കസ്റ്റംസ് പിടികൂടിയത് ചാണകം . ചുറ്റുപാടും അതി രൂക്ഷമായ ഗന്ധം വന്നതോടെ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ അധികൃതർ പരിശോധന നടത്തുകയായിരുന്നെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ മാസം നാലിന് എയർ ഇന്ത്യ വിമാനത്തിൽ എത്തിയ യാത്രക്കാരന്‍റേതാണ് ബാഗെന്ന് അധികൃതർ അറിയിച്ചു. ചാണകം കാരണം ചില രോഗങ്ങൾ പകരാനുള്ള സാധ്യത കണക്കിലെടുത്താണ് ഇവ നശിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ഇന്ത്യയിൽ കോവിഡ് കാലത്ത് ചാണകം കോവിഡ് ചികിത്സയ്ക്കുള്ള മരുന്നാണ് എന്ന തരത്തില്‍ പലരും പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഇത് രോഗ പ്രതിരോധശേഷി നല്‍കും എന്നതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്ന് ആരോഗ്യ വിദഗ്ധർ ഉൾപ്പടെ പറയുന്നു.