കോവിഡ് വാക്‌സിന്‍ വിതരണം; രണ്ടാം ഡോസ് എടുക്കുന്നവര്‍ക്ക് മുന്‍ഗണന നൽകാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

single-img
11 May 2021

രാജ്യത്ത് വിവിധ സംസ്ഥാനങ്ങള്‍ നടത്തുന്ന കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ രണ്ടാം ഡോസ് എടുക്കാനുള്ളവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വാക്‌സിനില്‍ എഴുപത് ശതമാനവും രണ്ടാം ഡോസുകാര്‍ക്കായി മാറ്റിവെക്കണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇപ്പോള്‍ അറിയിച്ചത്.

ഇതോടൊപ്പം തന്നെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും രണ്ടാം ഡോസ് വാക്‌സിനേഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും രണ്ടാം ഡോസ് ലഭിച്ചിട്ടില്ലാത്തവര്‍ക്ക്, 18 – 44 പ്രായക്കാരുടെ കുത്തിവെപ്പ് തുടങ്ങും മുന്‍പ് നല്‍കണമെന്നും കേന്ദ്ര നിര്‍ദ്ദേശത്തില്‍ പറയുന്നു.

വാക്‌സിന്‍ പാഴാക്കുന്നത്തിന്റെ അളവ് പരമാവധി കുറയ്ക്കാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍ വാക്‌സിന്‍ പാഴാക്കുന്നവര്‍ ലഭിക്കുന്ന ഡോസില്‍ അത് കണ്ടെത്തേണ്ടി വരും.