ബിഹാറിന് പിന്നാലെ യുപിയിലെ ​ഗം​ഗാ തീരത്തും ശവശരീരങ്ങൾ

single-img
11 May 2021

ബിഹാറിലെ ബക്‌സറിന് പിന്നാലെ യുപിയിലെ ​ഗം​ഗാ തീരത്തും തുടർച്ചയായ രണ്ടാം ദിവസവും ശവശരീരങ്ങൾ പൊങ്ങി. യുപിയിലെ ഖാസിപൂരിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടതെന്ന് എൻ ഡി ടി വി റിപ്പോർട്ട് ചെയ്തു. ബിഹാറിലെ സംഭവം രാജ്യത്ത് നടുക്കമുളവാക്കുകയും വലിയ വിവാദത്തിന് കാരണമാവുകയും ചെയ്തിരുന്നു.

ഇരു സംസ്ഥാനങ്ങളിലെയും ​ഗ്രാമപ്രദേശങ്ങളിൽ കുതിച്ചുയരുന്ന കോവിഡ് കേസുകളുടെ പശ്ചാതലത്തിൽ, മൃതദേഹങ്ങൾ കോവിഡ് ബാധിച്ച രോ​ഗികളുടേതാണെന്ന സംശയവുംഉയരുന്നുണ്ട് . പലരും കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ മൃതദേഹം പുഴയിൽ തള്ളുന്നതാകാമെന്നാണ് സൂചനകൾ. തുടർന്നും ഇത് ആവർത്തിച്ചാൽ പ്രദേശമാകെ ഞൊടിയിൽ രോ​ഗവ്യാപനമുണ്ടാകുമെന്നും പ്രദേശവാസികളെ ഉദ്ധരിച്ച് എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു.