കേരളത്തില്‍ ഇന്ന് മൂന്നരലക്ഷം കോവിഡ് വാക്‌സിനെത്തും

single-img
10 May 2021

കേരളം വില കൊടുത്തു വാങ്ങുന്ന വാക്‌സീന്‍ ഇന്ന് മുതല്‍ എത്തി തുടങ്ങും.മൂന്നരലക്ഷം ഡോസ് വാക്‌സീനാണ് ഇന്നെത്തുന്നത്. കൊവിഷീല്‍ഡാണ് കേരളം വാങ്ങിയിരിക്കുന്നത്. ആദ്യ ബാച്ച് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എറണാകുളത്തെത്തും. ഒരു കോടി ഡോസ് വാക്‌സീന്‍ കമ്പനികളില്‍ നിന്ന് വില കൊടുത്ത് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഗുരുതര രോഗികള്‍ക്കും, സമൂഹത്തില്‍ നിരന്തരം ഇടപഴകുന്നവര്‍ക്കുമായിരിക്കും മുന്‍ഗണനയെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്.

75 ലക്ഷം ലക്ഷം കൊവിഷീല്‍ഡും 25 ലക്ഷം കൊവാക്‌സീന്‍ ഡോസുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്. കടകളിലെ ജീവനക്കാര്‍, ബസ് ജീവനക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ഗ്യാസ് ഏജന്‍സി ജീവനക്കാര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ ലഭിക്കും.