പാലക്കാട് പോലീസിനൊപ്പം വാഹന പരിശോധന നടത്തി സേവാഭാരതി പ്രവര്‍ത്തകര്‍; പ്രതിഷേധവുമായി ടി സിദ്ദിഖ്

single-img
10 May 2021

പാലക്കാട് ജില്ലയിലെ കാടാംകോടാണത്ത് സംഘപരിവാർ സംഘടനയായ സേവാഭാരതി പ്രവര്‍ത്തകര്‍ കേരളാ പോലീസിനൊപ്പം വാഹന പരിശോധന നടത്തിയ സംഭവത്തിൽ പ്രതിഷേധവുമായി കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖ് .

പോലീസിനുള്ള അധികാരം സേവഭാരതിക്ക് നൽകുന്നത് ശരിയാണോയെന്ന് ടി സിദ്ദിഖ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. സംഘടനകള്‍ പോലീസിനെ സഹായിക്കേണ്ടത് അധികാരം പങ്കുവെച്ച് കൊണ്ടാവരുതെന്നും ഉത്തരേന്ത്യ അല്ല കേരളമെന്നും ടി സിദ്ദിഖ് തന്റെ പോസ്റ്റിൽ പറഞ്ഞു.

ടി സിദ്ദിഖിന്റെ ഫേസ്ബുക് പോസ്റ്റ് പൂർണ്ണരൂപം:

പാലക്കാട് ജില്ലയില്‍ സേവാഭാരതി പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് വാഹന പരിശോധന. പാലക്കാട് കാടാംകോടാണ് സേവാഭാരതി എന്നെഴുതിയ ടി ഷര്‍ട്ട് ഇട്ട പ്രവര്‍ത്തകര്‍ പോലീസിനൊപ്പം പരിശോധന നടത്തുന്നത്. കടന്നുപോകുന്ന വാഹനങ്ങളോട് പൊലീസിനൊപ്പം തന്നെ സേവാഭാരതി അംഗങ്ങളും കാര്യങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. പോലീസിന്റെ അധികാരം സേവഭാരതിക്ക്‌ നൽകുന്നത്‌ ശരിയാണോ എന്ന് പരിശോധിക്കണം. പോലീസിനെ സംഘടനകൾ സഹായിക്കേണ്ടത്‌ അധികാരം പങ്കിട്ട്‌ കൊണ്ടാവരുത്‌. ഉത്തരേന്ത്യ അല്ല കേരളം എന്ന് മാത്രം പറയുന്നു.