ശ്രീലങ്കന്‍ പര്യടനത്തിന് ഇന്ത്യ അയക്കുന്നത് ബി ടീമിനെ; കാരണം വെളിപ്പെടുത്തി ഗാംഗുലി

single-img
10 May 2021

ഇന്ത്യ അടുത്തുതന്നെ നടത്തുന്ന ശ്രീലങ്കന്‍ പര്യടനത്തിന് അയക്കുന്നത് ബി ടീമിനെയെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി വ്യക്തമാക്കി. ഇന്ത്യയുടെ മുന്‍നിര താരങ്ങളെല്ലാം ഇപ്പോള്‍ ഇംഗ്ലണ്ടിലായതുകൊണ്ട് ശ്രീലങ്കന്‍ പര്യടനത്തിന് മറ്റൊരു സംഘത്തെ അയക്കുമെന്ന് അദ്ദേഹം പറഞ്ഞത്. അതുകൊണ്ടുതന്നെ മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള യുവതാരങ്ങള്‍ക്ക് അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്.

നായകനായ വിരാട് കോലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത് എന്നീ താരങ്ങളൊന്നും ലങ്കന്‍ പരമ്പരയില്‍ കളിക്കില്ല എന്ന് ഉറപ്പായി. വിരാട് കോലിയുടെ അഭാവത്തില്‍ ആരായിരിക്കും ക്യാപ്റ്റനാകുന്നത് എന്നകാര്യം ആകാംക്ഷയുണര്‍ത്തുന്നുണ്ട്. ഒരുപക്ഷെ പരുക്കില്‍ നിന്ന് മുക്തനാവുമെങ്കില്‍ ശ്രേയാസ് അയ്യര്‍ ടീമിനെ നയിക്കാനും സാധ്യത കാണുന്നുണ്ട്. ടീമില്‍ ശിഖര്‍ ധവാന്‍, ഹര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹാല്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ക്കും സാധ്യതയുണ്ട്.