കേരളത്തിൽ തുടർഭരണം ലഭിച്ചത് ആർഎസ്എസിനാണെന്ന് ഈ ചിത്രം വെളിവാക്കുന്നു ;വിമർശനവുമായി ഫാത്തിമ തഹിലിയ

single-img
10 May 2021

കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ കേരളാ പൊലീസിനൊപ്പം സേവാഭാരതിയുടെ യൂണിഫോം ധരിച്ച സന്നദ്ധ പ്രവർത്തകർ വാഹനപരിശോധന നടത്തിയത് വിവാദമായ പിന്നാലെ സംഭവത്തില്‍ വിമർശനവുമായി മുസ്ലിം സ്റ്റുഡന്റസ് ഫെഡറേഷൻ ദേശീയ ഉപാധ്യക്ഷ ഫാത്തിമ തഹിലിയ. പോലീസിന്റെ കൂടെ ഇവർ വാഹന പരിശോധന നടത്തുന്ന ചിത്രം പങ്കുവച്ചുകൊണ്ട്, ‘കേരളത്തിൽ തുടർഭരണം ലഭിച്ചത് ആർ എസ്എ സിനാണെന്ന് ഈ ചിത്രം വെളിവാക്കുന്നുണ്ട്’ എന്നാണ് അവര്‍ വിമര്‍ശിച്ചത്.

പാലക്കാട്ട് ജില്ലയിലെ കാടാങ്കോടാണ് പോലീസുകാർക്കൊപ്പം സേവാഭാരതിയുടെ യൂണിഫോം ധരിച്ചവർ വാഹന പരിശോധന നടത്തിയത്. വാഹന പരിശോധനക്കായി വിവിധ സന്നദ്ധ പ്രവർത്തകരുടെ സഹായം തേടിയിരുന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകർ ഉൾപ്പടെ സന്നദ്ധ സേവനത്തിന് എത്തിയിരുന്നു. സേവാഭാരതി പ്രവർത്തകർ എത്തിയത് സംഘടനയുടെ പേരെഴുതിയ യൂണിഫോം അണിഞ്ഞായിരുന്നു.