കോണ്‍ഗ്രസ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന തിയതി വീണ്ടും നീട്ടി

single-img
10 May 2021

കോണ്‍ഗ്രസ് പാർട്ടി ദേശീയ തലത്തിൽ അതിന്റെ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന തിയതി വീണ്ടും നീട്ടിവെച്ചു. വരുന്ന ജൂണ്‍ 23ന് പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുമെന്നാണ് ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയോഗത്തില്‍ തീരുമാനിച്ചിരുന്നത്. പക്ഷെ ഇപ്പോഴത്തെ രാജ്യത്തിലെ കോവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളും ഇക്കാര്യത്തില്‍ അഭിപ്രായഭിന്നത അറിയിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് തിയതി നീട്ടിയത്. നിലവിൽ പുതിയ തിയതി സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. നിലവിൽ സോണിയ ഗാന്ധി കോണ്‍ഗ്രസിലെ താല്കാലിക അധ്യക്ഷയാണ്. ഇന്ന് നടന്ന വര്‍ക്കിങ് കമ്മിറ്റിയില്‍ കോവിഡ് സാഹചര്യങ്ങളും അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയവും കമ്മിറ്റി ചര്‍ച്ച ചെയ്തു. പരാജയങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് സോണിയാ ഗാന്ധി അഭിപ്രായപ്പെട്ടു.